ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റ്: ഖാ​ദി ബോ​ര്‍​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, September 29, 2022 12:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഖാ​ദി ബോ​ര്‍​ഡി​ന് കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ പി​എം​ഇ​ജി​പി/​എ​സ്ഇ​ജി​പി പ​ദ്ധ​തി​ക​ള്‍ മു​ഖേ​ന 500 പു​തി​യ സം​രം​ഭ​ങ്ങ​ളും 1500 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് സം​രം​ഭ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​സ്ഇ​ജി​പി പ​ദ്ധ​തി പ്ര​കാ​രം അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ അ​ട​ങ്ക​ല്‍ തു​ക വ​രു​ന്ന​തും ഓ​രോ വി​ല്ലേ​ജു​ക​ളി​ലും ന​ട​പ്പാ​ക്കി വ​രു​ന്ന​തു​മാ​യി യൂ​ണി​റ്റു​ക​ള്‍​ക്കാ​ണ് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ജ​ന​റ​ല്‍, ഒ​ബി​സി, വ​നി​ത​ക​ള്‍, പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗം എ​ന്നി​വ​യ്ക്ക് യ​ഥാ​ക്ര​മം 25 മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി അ​നു​വ​ദി​ക്കും. പി​എം​ഇ​ജി​പി പ​ദ്ധ​തി പ്ര​കാ​രം 50 ല​ക്ഷം രൂ​പ വ​രെ നി​ര്‍​മാ​ണ​മേ​ഖ​ല​യ്ക്കും 20ല​ക്ഷം രൂ​പ വ​രെ സേ​വ​ന മേ​ഖ​ല​യ്ക്കു​മാ​ണ് സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​ത്.

സ​ബ്‌​സി​ഡി നി​ര​ക്ക് 25 ശ​ത​മാ​നം മു​ത​ല്‍ 35 ശ​ത​മാ​നം വ​രെ​യാ​ണ്. പൗ​ള്‍​ട്രി ഫാ​മു​ക​ള്‍​ക്കും, ഫി​ഷ് ഫാ​മു​ക​ള്‍​ക്കും, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും വാ​യ്പ ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കാ​ഞ്ഞ​ങ്ങാ​ട് മാ​വു​ങ്കാ​ലി​ലെ ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0467 2200585.