സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സ് താ​ഴ്ച​യി​ലേ​ക്ക് വീ​ണു
Friday, September 30, 2022 12:58 AM IST
കാ​സ​ര്‍​ഗോ​ഡ്: പെ​രു​മ്പ​ള​ക്ക​ട​വി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് പ​തി​ന​ഞ്ച​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണു. ബെ​ദി​ര പി​ടി​എം​എ യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ര്‍​ക്കും ഏ​താ​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. സ്ഥി​രം ബ​സി​ന് പ​ക​രം ഏ​ര്‍​പ്പാ​ടാ​ക്കി​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രും പോ​ലീ​സു​മെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.