പച്ചക്കറി കൃഷിക്കാര്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
1226264
Friday, September 30, 2022 12:58 AM IST
പനത്തടി: കാര്‍ഷിക വികസനപദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്ത് അരിപ്രോഡ് വാര്‍ഡില്‍ വിജയകരമായി പച്ചക്കറി കൃഷി നടത്തിയവര്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബളാംതോട് മില്‍മ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്.വീണാറാണി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് വാര്‍ഡില്‍ ആര്‍ആര്‍ടി വോളണ്ടിയര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.
പച്ചക്കറി കൃഷിയില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതവും ഓരോ തെങ്ങിന്‍തൈയും മാവിന്‍തൈയും നല്കി. എത്സമ്മ ഫിലിപ്പ്, പ്രമീള, പൂര്‍ണിമ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. 35 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം കെ.ജെ.ജയിംസ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ലത അരവിന്ദ്, കെ.കെ.വേണുഗോപാല്‍, കൃഷി ഓഫീസര്‍ ശൈലേഷ്, ജില്ലാ എഡിസി അംഗം മൈക്കിള്‍ പൂവത്താനി, പി.രഘുനാഥ്, എന്‍.ഐ.ജോയി, കെ.കെ.സുകുമാരന്‍, ജോര്‍ജ് വര്‍ഗീസ്, കെ.കെ.അശോകന് എന്നിവര്‍ സംബന്ധിച്ചു.