സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന
Saturday, October 1, 2022 12:43 AM IST
കാ​സ​ർ​ഗോ​ഡ്: വി​വി​ധ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ എ​ത്തു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി​യു​ടെ നി​ര്‍​ദ്ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ല്‍​കേ​ണ്ട രേ​ഖ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും എ​ന്തെ​ല്ലാ​മാ​ണെ​ന്ന് വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വാ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ ഓ​ഫീ​സു​ക​ളി​ല്‍ എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്കും. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ​യും മു​ന്‍​ഗ​ണ​ന​യോ​ട് കൂ​ടി​യും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കും. 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള​ള മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വാ​ർ​ധ​ക്യ​കാ​ല പെ​ന്‍​ഷ​ന് അ​ര്‍​ഹ​ത​യു​ണ്ട്. അ​പേ​ക്ഷ അ​താ​ത് പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ന​ല്‍​ക​ണം. വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് ത​ട​സ​മോ കാ​ല​താ​മ​സ​മോ ഉ​ണ്ടാ​യാ​ല്‍ എ​ല്‍​ഡ​ര്‍​ലൈ​ന്‍ ന​മ്പ​റാ​യ 14567 ല്‍ ​ബ​ന്ധ​പ്പെ​ടാം.