ദ്രുതകര്‍മസേന വോളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു
1227181
Monday, October 3, 2022 12:50 AM IST
കാറഡുക്ക: ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ദ്രുത കര്‍മ്മ സേനയിലേക്ക് വോളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. പ്രളയം, മലയിടിയല്‍, ഉരുള്‍പ്പൊട്ടല്‍, പകര്‍ച്ചവ്യാധി, വന്യമൃഗശല്യം തുടങ്ങി ഏത് അടിയന്തര സാഹചര്യത്തിലും നാടിനെ സേവിക്കാനും സംരക്ഷിക്കാനും സന്നദ്ധരായ ആളുകള്‍ക്ക് അപേക്ഷിക്കാം. 50 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദ്രുത കര്‍മസേന രൂപീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഫയര്‍ ഫോഴ്സ്, പോലീസ്, വനം വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ പരിശീലനം നല്‍കും. കൂടാതെ ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കിക്കൊടുക്കും. അംഗങ്ങള്‍ക്ക് യുണിഫോം, ഐഡി കാര്‍ഡ്, റെയിന്‍ കോട്ട്, ടോര്‍ച്ച് ലൈറ്റ് എന്നിവയും നല്‍കും.