തു​ളു​നാ​ടി​ന്‍റെ സാം​സ്‌​കാ​രി​ക​ ച​രി​ത്രം വി​ളി​ച്ചോ​തി സ്വാ​ഗ​ത​ഗാ​നം
Wednesday, November 30, 2022 12:47 AM IST
തു​ളു​നാ​ടി​ന്‍റെ സാം​സ്‌​കാ​രി​ക​ച​രി​ത്രം വി​ളി​ച്ചോ​തി ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​ഗാ​നം. തു​യി​ലു​ണ​രൂ തു​ളു​നാ​ടേ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ര​ചി​ച്ച​ത് രാ​മ​ച​ന്ദ്ര​ന്‍ വേ​ട്ട​റാ​ടി​യും സം​ഗീ​തം ഉ​ണ്ണി വീ​ണാ​ല​യ​വും ആ​യി​രു​ന്നു. വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ള്‍ അ​ണി​നി​ര​ന്ന പ​രി​പാ​ടി​യു​ടെ നൃ​ത്ത​സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​ത്. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗം എം.​വി.​ലി​ജി​ന, പി.​പി.​മു​ത്തു​രാ​ജ്, മ​നോ​ജ് ജോ​സ​ഫ്, കെ.​ഷി​ബി​ന്‍, എം.​വി.​സു​ധ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​യി​രു​ന്നു. ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ല​യി​ലെ കു​ട്ടി​ക​ളാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്.

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ദേ​വ​ന​ന്ദ​യു​ടെ ക​ഥ

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ച ക​ഥ​യ്ക്ക് യു​പി വി​ഭാ​ഗം ക​ഥാ​ര​ച​ന​യി​ല്‍ ഒ​ന്നാം​സ്ഥാ​നം. ഓ​ലാ​ട്ട് കെ​കെ​എ​ന്‍​എം എ​യു​പി സ്‌​കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ പി.​എ​സ്.​ദേ​വ​ന​ന്ദ​യ്ക്കാ​ണ് ഒ​ന്നാം​സ​മ്മാ​നം. 'അ​തൊ​രു പൂ​മ്പാ​റ്റ​യാ​യി​രു​ന്നു' എ​ന്ന​താ​യി​രു​ന്നു ക​ഥ​യു​ടെ വി​ഷ​യം. മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ അ​ച്ഛ​ന്‍ കാ​ര​ണം ദു​രി​ത​ത്തി​ലാ​കു​ന്ന കു​ട്ടി​യു​ടെ ക​ഥ​യാ​ണ് 'ക​ണ്ണീ​ര്‍ കാ​യ​ലി​ലെ ജീ​വി​തം' എ​ന്ന ക​ഥ​യി​ലൂ​ടെ ദേ​വ​ന​ന്ദ പ​റ​ഞ്ഞ​ത്. ക​വി​താ​ര​ച​ന​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​വും ദേ​വ​ന​ന്ദ നേ​ടി​യി​രു​ന്നു. ക​രി​വെ​ള്ളൂ​ര്‍ ചെ​റു​മൂ​ല​യി​ലെ പ​രേ​ത​നാ​യ പി.​വി.​സു​രേ​ശ​ന്‍റെയും പി​ലി​ക്കോ​ട് ജി​യു​പി​എ​സ് അ​ധ്യാ​പി​ക പ്ര​മീ​ള​യു​ടെ​യും മ​ക​ളാ​ണ്.