ഗോകുലാനന്ദന്‍ റോട്ടറി പുരസ്കാരം
1261701
Tuesday, January 24, 2023 1:34 AM IST
കാഞ്ഞങ്ങാട്: റോട്ടറി വൊക്കേഷനല്‍ എക്സലന്‍സ് പുരസ്കാരത്തിന് എന്‍.പി രാജന് സ്മാരക പെയ്ന് ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി ഡ്രൈവര്‍ കെ.വി.ഗോകുലാനന്ദന്‍ അര്‍ഹനായി. കാഞ്ഞങ്ങാട് റോട്ടറിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
ശമ്പളത്തിന്റെ ഏറിയ പങ്കും കിടപ്പുരോഗികളുടെ സാന്ത്വനപരിചരണത്തിനു ചെലവിടുന്ന ഗോകുലാനന്ദന്റെ സമര്‍പണ മനോഭാവമാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് റോട്ടറി ഭാരവാഹികള്‍ അറിയിച്ചു. നഗരസഭയുടെ പാലിയേറ്റീവ് വിഭാഗവുമായും അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. നാളെ രാത്രി എട്ടിന് കാഞ്ഞങ്ങാട് റോട്ടറി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.വി.പ്രമോദ് നായനാര്‍ പുരസ്കാരം സമ്മാനിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ.കെ.സേവിച്ചന്, അസി. ഗവര്‍ണര്‍ എച്ച്.ഗജാനനകാമത്ത്, സെക്രട്ടറി പ്രവീണ്‍ ആര്.ഷേണായ്, എം.കെ.വിനോദ്കുമാര്‍, എന്‍.സുമേഷ്, എം.വിനോദ്, ബി.ഗിരീഷ് നായക് എന്നിവര്‍ സംബന്ധിച്ചു.