കാസര്‍ഗോഡ്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ രജത ജൂബിലി ആഘോഷം 26നു രാവിലെ പത്തിനു കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് പി.ശിവാനന്ദന്, കണ്‍വീനര്‍ സീതാരാമ, ജില്ലാ പ്രസിഡന്റ് എ.ആര്.മോഹനന്, ജില്ലാ സെക്രട്ടറി അരവിന്ദാക്ഷന് തൃക്കരിപ്പൂര്‍, ട്രഷര്‍ സുനില്‍ പരപ്പ, പി.ആര്.ശശി എന്നിവര്‍ പങ്കെടുത്തു.