വെ​ള്ള​രി​ക്കു​ണ്ട് - കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Thursday, January 26, 2023 12:49 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കെ​എ​സ്ആ​ര്‍​ടി​സി കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന വെ​ള്ള​രി​ക്കു​ണ്ട് - കോ​ഴി​ക്കോ​ട് പ​ക​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ സ​ര്‍​വീ​സ് വീ​ണ്ടും തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു.
കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് രാ​വി​ലെ ആ​റു​മ​ണി​ക്ക് പു​റ​പ്പെ​ട്ട് 7.15ന് ​വെ​ള്ള​രി​ക്കു​ണ്ട്, എ​ട്ടി​ന് ചെ​റു​പു​ഴ, 8.50 ന് ​പ​യ്യ​ന്നൂ​ര്‍ വ​ഴി 10ന് ക​ണ്ണൂ​രും 12.45ന് ​കോ​ഴി​ക്കോ​ടും എ​ത്തി​ച്ചേ​രും. തി​രി​ച്ച് കോ​ഴി​ക്കോ​ട് നി​ന്ന് ദേ​ശീ​യ പാ​ത​യി​ലൂ​ടെ കാ​ഞ​ങ്ങാ​ട്ടേ​ക്ക് മ​ട​ങ്ങും.