ഭാരത് ജോഡോ യാത്ര: ദേ​ശീ​യോ​ദ്ഗ്ര​ഥ​ന റാ​ലി ന​ട​ത്തി
Tuesday, January 31, 2023 12:37 AM IST
ചി​റ്റാ​രി​ക്കാ​ല്‍: രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ലി​ല്‍ ദേ​ശീയോ​ദ്ഗ്ര​ഥ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.
മു​ന്‍ എം​എ​ല്‍​എ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യേ​യും ജോ​ഡോ യാ​ത്ര​യേ​യും നെ​ഞ്ചി​ലേ​റ്റി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ക​രി​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്പ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ജോ​സ​ഫ് മു​ത്തോ​ലി, ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, എം.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, മാ​ത്യു പ​ടി​ഞ്ഞാ​റേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ന​ത്ത​ടി: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ​ങ്ക​ട​വ് മു​ത​ല്‍ പാ​ണ​ത്തൂ​ര്‍ ബ​സാ​ര്‍ വ​രെ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​റാ​ലി​യും സം​ഗ​മ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍.​ഐ.​ജോ​യ്, സി.​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ.​കെ. ദി​വാ​ക​ര​ന്‍, കെ.​എ​ന്‍.​സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, ജോ​ണി തോ​ല​മ്പു​ഴ, എ​ന്‍.​സി.​ദേ​വ​സ്യ, രാ​ധ സു​കു​മാ​ര​ന്‍, അ​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ.​വി​ഷ്ണു​ദാ​സ് സ്വാ​ഗ​ത​വും വി​ജ​യ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.