കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർഡി ഓഫീസ് പ്രതിഷേധമാർച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, കെ.സി. വിജയൻ, എ.ഡി. സാബൂസ്, എം. അസിനാർ, മീനാക്ഷി ബാലകൃഷ്ണൻ, പി.വി. സുരേഷ്, ജോമോൻ ജോസ്, ഹരീഷ് പി. നായർ, എ. ഗോവിന്ദൻ നായർ, സോജൻ കുന്നേൽ, ബി.പി. പ്രദീപ്കുമാർ, വി.പി. ജോയ്, അന്നമ്മ മാത്യു, ഡോ. ടിറ്റോ ജോസഫ്, അശോക് ഹെഗ്ഡെ, ജോയി ചിറ്റാരിക്കാൽ, ബെന്നി, എൻ.കെ. രത്നാകരൻ, കെ.പി. ബാലകൃഷ്ണൻ, അനിൽ വാഴുന്നോറടി എന്നിവർ പ്രസംഗിച്ചു.