പോ​ക്‌​സോ: പ്ര​തി​ക്ക് 40 വ​ര്‍​ഷം ത​ട​വ്
Saturday, March 18, 2023 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​മ്പ​ത് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യ​ക്ക് 40 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഏ​ഴു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.
ദേ​ല​മ്പാ​ടി ചാ​മ​ത്ത​ടു​ക്ക​യി​ലെ മു​ഹ​മ്മ​ദി (60)​ നെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ.​ മ​നോ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​ഴു വ​ര്‍​ഷം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.
ഐ​പി​സി 376 2എ​ന്‍, 376 (എ​ബി), 363, പോ​ക്‌​സോ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 2019 ഓ​ഗ​സ്റ്റ് 14നും ​അ​തി​ന് മു​മ്പു​ള്ള പ​ലദി​വ​സ​ങ്ങ​ളി​ലും മു​ഹ​മ്മ​ദ് കു​ട്ടി​യെ വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കേ​സി​ല്‍ 10 സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചു.
പ്രോ​സി​ക്യു​ഷ​ന്‍ പ​തി​ന​ഞ്ചോ​ളം രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി. ആ​ദൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് അ​ന്ന​ത്തെ ആ​ദൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ പ്രേം​സ​ദ​നാ​ണ്. പ്രോ​സി​ക്യു​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.