നീലേശ്വരം: കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ. പി.കെ. രാജന് മെമ്മോറിയല്‍ കാമ്പസില്‍ പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ സൗജന്യ കൗണ്‍സലിംഗ് കേന്ദ്രം ആരംഭിച്ചു. പരീക്ഷാ സമ്മര്‍ദം, മറ്റു മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സൗജന്യമായ കൗണ്‍സലിംഗ് സേവനം ഇവിടെ ലഭ്യമാകും.
സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ. അശോകന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കാമ്പസ് ഡയറക്ടര്‍ ഡോ. സി.സി. മണികണ്ഠന് അധ്യക്ഷത വഹിച്ചു. വി.എസ്. സുബിന്, ഡോ. വി. റീജ, ഡോ. കെ. പ്രീതി, പി. അതുല്യ, കാമ്പസ് യൂണിയന് ജനറല്‍ സെക്രട്ടറി പി.വി. പ്രജുല്‍, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് നീമ ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.