"ടാ​ക്‌​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്ക​ണം'
Thursday, March 30, 2023 12:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​എ​ടി​യി​ല്‍ 2022 മാ​ര്‍​ച്ച് വ​രെ വ​രു​ന്ന പി​ഴ പ​ലി​ശ ആം​നെ​സ്റ്റി സ്‌​കീം പ്ര​കാ​രം ഒ​ഴി​വ് ചെ​യ്തു ത​ര​ണ​മെ​ന്നും ടാ​ക്‌​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​ര്‍​ക്ക് സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും ടാ​ക്‌​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ്​സ് ആ​ന്‍​ഡ് പ്രാ​ക്ടീ​ഷ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പെ​ട്ടു.

പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ല്‍ ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി.​ ജ്യോ​തി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ വേ​ണു​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. കെ​വി​വി​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. വി. ​പ്ര​കാ​ശ​ന്‍, ഫി​ലി​പ്പ് ഫി​ലി​പ്പോ​സ്, ഇ.​കെ.​ ബ​ഷീ​ര്‍, പി.​ജി.​ ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, വി.​ സു​ധീ​ര്‍, കെ.​ ഗോ​പി​നാ​ഥ​ന്‍, കെ.​ മോ​ഹ​ന​ന്‍, എം.​വി.​ നാ​രാ​യ​ണ​ന്‍, ജ​യ​രാ​ജ​ന്‍, പി.​എ​സ്.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: കെ.​ വേ​ണു​ഗോ​പാ​ല​ന്‍-പ്ര​സി​ഡ​ന്‍റ്, കെ.​ നാ​രാ​യ​ണ​ന്‍, ഷീ​ബ കാ​സ​ര്‍​ഗോ​ഡ്-വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പി.​എ​സ്.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍-സെ​ക്ര​ട്ട​റി, കെ.​ വി​ജ​യ​കു​മാ​ര്‍, സൗ​മ്യ സു​ധീ​ര്‍-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, കെ.​എം.​ മോ​ഹ​ന​ന്‍-ട്ര​ഷ​റ​ര്‍.