ക​റു​പ്പ​ണി​ഞ്ഞ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​ര്‍ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ളി​ലെ​ത്തും
Friday, March 31, 2023 12:39 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന വ്യാ​ജ​ന, ഹ​യ​ര്‍ സെ​ക്കൻഡ​റി വി​ഭാ​ഗ​ത്തെ ത​ന്നെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഖാ​ദ​ര്‍ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ട് ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ല്യ​നി​ര്‍​ണ​യ ക്യ​മ്പു​ക​ളി​ല്‍ ക​രി​ദി​നം ആ​ച​രി​ക്കും.
ക​രി​ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ര്‍ ക​റു​ത്ത വ​സ്ത്ര​വും ബാ​ഡ്ജു​ക​ളും ധ​രി​ക്കും. ചെ​മ്മ​നാ​ട് ജെ​എ​ച്ച്എ​സ്എ​സ്, ബ​ല്ല ജി​എ​ച്ച്എ​സ്എ​സ്, ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സ്, കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് എ​ന്നീ മൂ​ല്യ​നി​ര്‍​ണ​യ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഗേ​റ്റി​നു പു​റ​ത്ത് രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ക്കും.