കെ​ട്ടി​ട നി​ര്‍​മാ​ണ അ​നു​മ​തി​ക്കു​ള്ള ഫീ​സ് വ​ര്‍​ധ​ന പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ലെ​ന്‍​സ്‌​ഫെ​ഡ്
Sunday, April 2, 2023 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ കെ​ട്ടി​ട നി​ര്‍​മാ​ണ മേ​ഖ​ല നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം പൊ​റു​തി​മു​ട്ടു​മ്പോ​ള്‍ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി നി​ര്‍​മാണ അ​നു​മ​തി​ക്കു​ള്ള ഫീ​സ് 10 മു​ത​ല്‍ 20 ഇ​ര​ട്ടി വ​രെ വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ലെ​ന്‍​സ്‌​ഫെ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.
876 മു​ത​ല്‍ 1,600 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വ​രെ​യു​ള്ള വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ അ​നു​മ​തി​ക്കാ​യു​ള്ള ഫീ​സ് 800 രൂ​പ​യി​ല്‍ നി​ന്ന് 5600 രൂ​പ​യും, 1500 രൂ​പ​യി​ല്‍ നി​ന്ന് 10,500 രൂ​പ​യു​മാ​ക്കി ഉ​യ​ര്‍​ത്തി​യ​ത് ഭീ​ക​ര​മാ​ണ്.
അ​തി​നു മു​ക​ളി​ലു​ള്ള ഫീ​സ് 3000 രൂ​പ​യി​ല്‍ നി​ന്നും 36,000 രൂ​പ​യാ​ക്കി. ഇ​ത് ജ​ന​ങ്ങ​ളെ അ​ന്യാ​യ​മാ​യി കൊ​ള​ള​യ​ടി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഇ​തോ​ടൊ​പ്പം റോ​യ​ല്‍​ട്ടി വ​ര്‍​ധ​ന​യി​ലൂ​ടെ ക്വാ​റി ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വി​ല​യും വ​ര്‍​ധി​ക്കു​ക​യാ​ണ്.
പൊ​തു​വേ പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്ക്കു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല​യെ വീ​ണ്ടും ശ്വാ​സം​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്നും ലെ​ന്‍​സ്‌​ഫെ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.