ബേ​ക്ക​ല്‍ കോ​ട്ട​ക്കു മു​ന്നി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ര്‍​ച്ച
Saturday, June 3, 2023 12:55 AM IST
ബേ​ക്ക​ൽ: ബേ​ക്ക​ല്‍ കോ​ട്ട​യ്ക്കു മു​ന്നി​ലെ മു​ഖ്യ​പ്രാ​ണ​ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് മോഷ്ടാക്കൾ ആ​റു ഭ​ണ്ഡാ​ര​ങ്ങ​ളി​ലെ പ​ണ​വും സി​സി​ടി​വി​യു​ടെ ഹാ​ര്‍​ഡ് ഡി​സ്‌​ക്കും ക​വ​ര്‍​ച്ച ചെ​യ്തു.
വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ജീ​വ​ന​ക്കാ​ര്‍ ക്ഷേ​ത്രം പൂ​ട്ടി പോ​യ​താ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൂ​ജാ​രി മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് ശ്രീ​കോ​വി​ല്‍ തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.
തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്തെ മേ​ല്‍​ക്കൂ​ര പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ ആ​റോ​ളം ഭ​ണ്ഡാ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 10,000 രൂ​പ​യോ​ള​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഓ​ഫീ​സ് മു​റി കു​ത്തി​തു​റ​ന്ന് സി​സി​ടി​വി​യു​ടെ ഹാ​ര്‍​ഡ് ഡി​സ്‌​ക്കു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ശ്രീ​കോ​വി​ലി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ വി​ഗ്ര​ഹ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​തി​രു​ന്ന​തി​നാ​ല്‍ ഇ​തു ന​ഷ്ട​മാ​യി​ല്ല. ബേ​ക്ക​ല്‍ എ​സ്‌​ഐ മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.