ഈസ്റ്റ് എളേരി പഞ്ചായത്ത് ഹരിതസഭ നാളെ
1299983
Sunday, June 4, 2023 7:42 AM IST
ചിറ്റാരിക്കാൽ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഈസ്റ്റ് എളേരി പഞ്ചായത്ത് തല ഹരിതസഭ നാളെ രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കും.
ചടങ്ങില്‍ പഞ്ചായത്ത്, വാര്‍ഡ്തല ശുചിത്വ പ്രഖ്യാപനങ്ങള്‍ നടക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു മാസക്കാലമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഹരിതകര്‍മസേന, കുടുംബശ്രീ പ്രവര്‍ത്തകർ, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരികൾ, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.