സാ​ഗ​ര്‍ പ​രി​ക്ര​മ​യാ​ത്ര നാ​ളെ ജി​ല്ല​യി​ല്‍
Wednesday, June 7, 2023 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, തീ​ര​ദേ​ശ നി​വാ​സി​ക​ള്‍, മ​റ്റു സ്റ്റോ​ക്ക് ഹോ​ള്‍​ഡേ​ഴ്സ് എ​ന്നി​വ​രു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​വ​ദി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന തീ​ര​ദേ​ശ സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി സാ​ഗ​ര്‍ പ​രി​ക്ര​മ യാ​ത്ര​യു​ടെ ഏ​ഴാം​ഘ​ട്ടം നാ​ളെ ജി​ല്ല​യി​ല്‍ ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ഗു​ണ​ഭോ​ക്തൃ സം​ഗ​മം കേ​ന്ദ്ര ഫി​ഷ​റീ​സ് മ​ന്ത്രി പ​ര്‍​ഷോ​ത്തം രൂ​പാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. കേ​ന്ദ്ര ഫി​ഷ​റീ​സ് സ​ഹ​മ​ന്ത്രി ഡോ. ​എ​ല്‍. മു​രു​ക​ന്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. മ​ട​ക്ക​ര ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് ജി​ല്ല​യി​ലെ സാ​ഗ​ര്‍ പ​രി​ക്ര​മ​യാ​ത്ര ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് പ​ള്ളി​ക്ക​ര ഫി​ഷ​ര്‍​മെ​ന്‍ കോ​ള​നി സ​ന്ദ​ര്‍​ശി​ക്കും. ശേ​ഷം കാ​ഞ്ഞ​ങ്ങാ​ട് പി​എം​എം​എ​സ്‌​വൈ ഗു​ണ​ഭോ​ക്തൃ യോ​ഗം ചേ​രും.

വി​വി​ധ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കു​ക കൂ​ടാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍, അ​നു​ഭ​വ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ക എ​ന്ന​താ​ണ് ഈ ​യാ​ത്ര​യു​ടെ ഉ​ദ്ദേ​ശം. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, മ​ത്സ്യ​ക​ര്‍​ഷ​ക​ര്‍, മ​ത്സ്യ​മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്കും.