യൂ​ത്ത് ഫു​ട്‌​ബോ​ള്‍ കാ​സ​ര്‍​ഗോ​ഡ് ഫൈ​ന​ലി​ല്‍
Saturday, September 23, 2023 2:43 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന യൂ​ത്ത് ഫു​ട്‌​ബോ​ളി​ല്‍ ആ​തി​ഥേ​യ​രാ​യ കാ​സ​ര്‍​ഗോ​ഡ് ഫൈ​ന​ലി​ല്‍. ന​ട​ക്കാ​വ് രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ര്‍​ഫി​ല്‍ ന​ട​ന്ന ആ​ദ്യ സെ​മി​ഫൈ​ന​ലി​ല്‍ 1-0ത്തി​ന് എ​റ​ണാ​കു​ള​ത്തെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടാം പ​കു​തി​യു​ടെ 54-ാം മി​നി​റ്റി​ല്‍ അ​ഹ​മ്മ​ദ് അ​ന്‍​ഫാ​സാ​ണ് വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്. ഇ​ന്നു ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം പാ​ല​ക്കാ​ടി​നെ നേ​രി​ടും.