കാഞ്ഞങ്ങാട്: കെട്ടിടത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. മീനാപ്പീസ് കടപ്പുറത്തെ വേണു(45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.
മീനാപ്പിസിലെ മൂന്നുനില ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് വീണത്. ചിത്താരി കടപ്പുറത്തെ പക്കീരന്റെയും കമലാക്ഷിയുടേയും മകനാണ്. ഭാര്യ: ഉഷ. മകന്: വിഷ്ണു.