ബാസ്കറ്റ്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
1425479
Tuesday, May 28, 2024 2:28 AM IST
പാലാവയൽ:സെന്റ് ജോൺസ് എച്ച്എസ്എസിൽ കേരള സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ബാസ്കറ്റ്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.
കേരള സ്പോർട്സ് കൗൺസിൽ കോച്ചായ എം.എ.നിക്കോളാസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. 30 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ കോച്ചിങ്ങിന്റെ അടിസ്ഥാന സൗകര്യങ്ങൾ നടത്തിവരുന്നു . ക്യാമ്പിൽ കോച്ചിംഗ് ക്യാമ്പിലുള്ള ബോളുകൾ കേരള ബ്ലാസ്റ്റേഴ്സ് ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സ്പോൺസർ ചെയ്തു.