ടിഎസ്എസ്എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ
കാഞ്ഞിരടുക്കം: ടിഎസ്എസ്എസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന അധ്യാപകദിനാചരണം ഇടവക വികാരി ഫാ. ജയിംസ് ഇലഞ്ഞിമറ്റത്തില് ഉദ്ഘാടനം ചെയ്തു. പി.എം. അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. ബീന ബേബി, ബിജു വടകര, അധ്യാപകരായ കേളു, ജോസഫ് കോടിമറ്റം, റോസമ്മ പാറേക്കാട്ടില്‍, ചന്ദ്രദാസ്, വസന്തി, സിസ്റ്റര്‍ ലിസി കരോട്ട് എഫ്സിസി, തോമസ് വാരാച്ചേരി, സിസ്റ്റര്‍ അനിത യുഎംഐ, മെജോ, തോമസ് പുത്തന്‍കാലയില്‍, അബിന ബാബു, ശാരദ കുഞ്ഞിരാമന്, ജോബിഷ് കുസുമാലയം എന്നിവര്‍ പ്രസംഗിച്ചു. അഗസ്റ്റിന് കണിയാരകത്ത് സ്വാഗതവും ജോണ്സണ് പാറപ്പുറം നന്ദിയും പറഞ്ഞു.