രാജപുരം: കള്ളാർ പഞ്ചായത്ത് കുടുബശ്രീ മോഡൽ സിഡിഎസിന്റെ കീഴിൽ ഒന്നാം വാർഡ് കീർത്തന ജെഎൽജിയുടെ ചെണ്ടുമല്ലിയുടെ പഞ്ചായത്തുതല വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ നിർവഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ കെ. കമലാക്ഷി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എഡിഎംസി ഇക്ബാൽ, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. ഗീത, മെംബർമാരായ വി. സബിത, വനജ ഐത്തു, അസി. സെക്രട്ടറി രവീന്ദ്രൻ, കൃഷി അസിസ്റ്റന്റ് ശാലിനി എന്നിവർ പങ്കെടുത്തു.