അരങ്ങ് സര്‍ഗോത്സവം: ചെമ്മനാട് സിഡിഎസ് ജേതാക്കള്‍
1560778
Monday, May 19, 2025 2:07 AM IST
കയ്യൂര്‍:കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന അയല്‍ക്കൂട്ട ഓക്സിലറി അംഗങ്ങളുടെ ജില്ലാ അരങ്ങ് സര്‍ഗോത്സവം സമാപിച്ചു. 129 പോയിന്റുമായി ചെമ്മനാട് സിഡിഎസ് ജേതാക്കളായി. കരിന്തളം സിഡിഎസ് (102) രണ്ടും ബേഡഡുക്ക സിഡിഎസ് (62) മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.ജി. അജിത് കുമാര്‍ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കെ. മണികണ്ഠന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. രവി, എസ്. പ്രീത, വാര്‍ഡ് മെംബര്‍ എം. പ്രശാന്ത്, പഞ്ചായത്ത് സെക്രട്ടറി കെ. രമേശന്, സി.വി. വിനോദ്, കെ. രാജീവന്, പി.പി. സുധ, സി.എം. സൗദ, കെ. ശ്രീജ, ഇ.കെ. ബിന്ദു, എം. മാലതി എന്നിവര്‍ സംസാരിച്ചു. രത്നേഷ് സ്വാഗതവും രേഷ്മ നന്ദിയും പറഞ്ഞു.