മണ്ണിനെയും കർഷകരെയും അറിഞ്ഞ് കാർഷിക ടെക്നിക്കൽ നൈറ്റ്
1561497
Thursday, May 22, 2025 1:22 AM IST
വെള്ളരിക്കുണ്ട്: മണ്ണിന്റെ പ്രത്യേകതകളും മണ്ണ് പരിശോധനയുടെ ആവശ്യകതയും വിവരിച്ചും കർഷകരുടെ സംശയങ്ങൾക്ക് പരിഹാരമുണ്ടാക്കിയും വെള്ളരിക്കുണ്ടിൽ നടന്ന കാർഷിക ടെക്നിക്കൽ നൈറ്റ് കാർഷികമേഖലയ്ക്ക് പുതുമാതൃകയായി.
ചുള്ളി ഫാം ക്ലബ്, ഹരിതം വെള്ളരിക്കുണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ടെക്നിക്കൽ നൈറ്റ് സംഘടിപ്പിച്ചത്. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഈ വർഷം കേരള കാർഷിക സർവകലാശാലയിൽ നിന്നും വിരമിച്ച കൃഷിശാസ്ത്ര മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയ ശാസ്ത്രജ്ഞൻ ഡോ. കെ.എം. ശ്രീകുമാറിനെ ആദരിച്ചു.
ചുള്ളി ഫാം ക്ലബ് ചെയർമാൻ പി.സി. ബിനോയ് അധ്യക്ഷത വഹിച്ചു. ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, ഫെലിക്സ് കാപ്പിൽ, ഡാജി ഓടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. മണ്ണിന്റെ പിഎച്ച് അറിയുക നിയന്ത്രിക്കുക എന്ന വിഷയത്തിൽ സെമിനാർ നടത്തി.