സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
1560989
Tuesday, May 20, 2025 1:11 AM IST
നീലേശ്വരം: നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലെ 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മിച്ചതും, 2018 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനംഉള്ളരുമായ പട്ടികവര്‍ഗക്കാരില്‍ നിന്നു സേഫ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.
നിലവിലുള്ള വീടിന് വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നിര്‍മ്മാണം, അടുക്കള നവീകരണം - കിച്ചണ്‍ സ്ലാബ് ഷെല്‍ഫ്, അടുപ്പ് ഉള്‍പ്പെടെ അധികമായി റൂം നിര്‍മിക്കല്‍ ഫ്ളോറിംഗ് ടൈല്‍ പാകല്‍, വയറിംഗ്, വൈദ്യുതകണക്ഷന് ലഭ്യമാക്കല്‍ (ഇഎല്‍സിബി സഹിതം), ഫാന്‍, ലൈറ്റ് സ്ഥാപിക്കല്‍, പ്ലംബിംഗ് പ്രവര്‍ത്തികള്‍, ഭിത്തികള്‍ ബലപ്പെടുത്തല്‍, വീടുകളുടെ ചുവര് തേച്ച് പെയിന്റിംഗ് ചെയ്യല്‍, മേല്‍ക്കൂര നവീകരണം, ടോപ്പ് പ്ലാസ്റ്ററിംഗ്, ശുചിത്വ ടോയിലറ്റ് നിര്‍മാണം എന്നീ പ്രവര്‍ത്തികള്‍ക്കാണ് ധനസഹായം അനുവദിക്കുക.
അപേക്ഷ ഫോറം നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭ്യമാകും. അപേക്ഷ എന്മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട പട്ടികവര്‍ഗ്ഗ പ്രമോട്ടര്മാരായോ നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 16. ഫോണ്‍:9496070391.