മാലോം പടയംകല്ലിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം
1561997
Saturday, May 24, 2025 1:39 AM IST
മാലോം: പടയംകല്ലിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കൃഷിയിടങ്ങളിൽ വ്യാപകമായ നാശം വരുത്തി. പടയംകല്ലിലെ സി.കെ. രാഘവൻ നായർ, ശങ്കരൻ, ഒ.കെ. കുഞ്ഞമ്പു എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാഴാഴ്ച രാത്രി കാട്ടാനക്കൂട്ടം നാശം വിതച്ചത്.
കവുങ്ങുകളും വാഴയും തെങ്ങുമെല്ലാം മറിച്ചിട്ട് ചവിട്ടിമെതിച്ച നിലയിലാണ്. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അലക്സ് നെടിയകാലായിലും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
രണ്ടുദിവസം മുമ്പും പടയംകല്ലിൽ കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. അന്ന് വീടുകൾക്കു സമീപം മണിക്കൂറുകളോളം നിലയുറപ്പിക്കുകയും വാതിൽ തകർക്കുകയും ചെയ്ത് ഭീതി പരത്തിയിരുന്നു.