തൃക്കരിപ്പൂർ സ്റ്റാൻഡിൽ കയറാൻ മടിക്കുന്ന ബസുകൾക്കെതിരേ നടപടി
1561999
Saturday, May 24, 2025 1:39 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ബസ് സ്റ്റാൻഡില്‍ കയറാത്ത ബസുകൾക്കെതിരെ കർശന നടപടിക്ക് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനം. അനധികൃത വാഹന പാർക്കിംഗ് ഇല്ലാതാക്കാനും നടപടിയെക്കും. ടൗണിൽ ട്രാഫിക് സംവിധാനം കർശനമാക്കാൻ റഗുലേറ്ററി യോഗം തീരുമാനിച്ചു.
ബസ് സ്റ്റാൻഡിനകത്ത് ബസ് കയറാത്തതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബസ് ഉടമസ്ഥ സംഘടന ഭാരവാഹികളും ഉൾക്കൊള്ളുന്ന ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാനം കൈക്കൊണ്ടത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു. സത്താര്‍ വടക്കുമ്പാട്, എം. രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, ആർ. ബിജുകുമാര്‍, എം. സുരേശന്, ടി.വി. ഗിരീഷ്, ടി.വി. സന്തോഷ് കുമാർ, എം. അസിനാർ, എ.വി. പ്രദീപ് കുമാർ, ടി. ലക്ഷ്മണൻ, വി. രതീഷ് കുമാർ, സി. രവി, പി.വി. പദ്മനാഭൻ, കെ.വി. രവി എന്നിവർ പങ്കെടുത്തു.