എമർജൻസി റെസ്പോൺസ് ടീം പരിശീലനം
1562000
Saturday, May 24, 2025 1:39 AM IST
രാജപുരം: കള്ളാർ പഞ്ചായത്തു തല എമർജൻസി റെസ്പോൺസ് ടീമിന്റെ പരിശീലനം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ. ഗോപി, പി. ഗീത എന്നിവർ പ്രസംഗിച്ചു.
കുറ്റിക്കോൽ ഫയർ സ്റ്റേഷൻ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കൃഷ്ണരാജ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പരിശീലനം നൽകി. ഫസ്റ്റ് എയ്ഡിനെ കുറിച്ച് ജെഎച്ച്ഐ വിമലയും സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. പ്രേമ സ്വാഗതവും കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.