യുവതി കുളത്തിൽ മരിച്ച നിലയിൽ
1561170
Tuesday, May 20, 2025 10:24 PM IST
ചെറുവത്തൂർ: കാണാതായ യുവതിയെ വീട്ടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴക്കോം വടക്കേക്കരയിലെ സുനിൽകുമാറിന്റെ ഭാര്യ കെ.ടി. ബീനയാണ് (40) മരിച്ചത്.
തിങ്കളാഴ്ച രാവിലെ മകളെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോയതായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാരും പ്രദേശവാസികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് കുളത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മക്കൾ: സൂര്യതേജസ്, നിള. സഹോദരങ്ങൾ: ശ്രീധരൻ, പുഷ്പൻ, നിർമല, ശോഭന.