ജേർണലിസ്റ്റ് വടംവലി: മലപ്പുറം ചാമ്പ്യന്മാര്
1561747
Friday, May 23, 2025 1:02 AM IST
കാസര്‍ഗോഡ്: പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരത്തില്‍ മലപ്പുറം ജേതാക്കളായി. കണ്ണൂര്‍ റണ്ണര്‍ അപ്പായി. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി ടീം മൂന്നും പത്തനംതിട്ട നാലും സ്ഥാനങ്ങള്‍ നേടി. ഇതോടനുബന്ധിച്ച് പ്രമുഖ ടീമുകളെ അണിനിരത്തി നടത്തിയ മത്സരത്തില്‍ കോസാംബി ബേത്തൂര്‍പാറ ജേതാക്കളായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജഴ്സി അണിഞ്ഞ ജിംഖാന മാവുങ്കാല്‍ റണ്ണര്‍ അപ്പായി.
ജനപ്രതിനിധികളും സിനിമാതാരങ്ങളും തമ്മിലുള്ള സൗഹൃദ മത്സരത്തോടെയായിരുന്നു മത്സരത്തിന് തുടക്കം കുറിച്ചത്. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ് നയിച്ച ജനപ്രതിനിധികളുടെ ടീമില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തംഗം സി.വി. ജയിംസ്, കാസര്‍ഗോഡ് നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ സഹീര്‍ ആസിഫ്, കൗണ്‍സിലര്‍ കെ.എം. ഹനീഫ്, ഷെരീഫ് കൊടവഞ്ചി, കെ.എ. മുഹമ്മദ് ഹനീഫ്, ടി.കെ. രാജന് എന്നിവര്‍ അണിനിരന്നു.
മറുഭാഗത്ത്
പി.പി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ സിനിമാ താരങ്ങളായ അഡ്വ. സി. ഷുക്കൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് അഴിക്കോടന്‍, സിബി തോമസ്, ഷീന ക്ലായിക്കോട്, ബീന കൊടക്കാട്, സി. നാരായണന് എന്നിവര്‍ അണിനിരന്നു. കാസര്‍കോട് നഗരസഭാ ചെയര്മാന് അബ്ബാസ് ബീഗം, കൗണ്‍സിലര്‍ കെ.എം. ഹനീഫ് ചാമ്പ്യന്മാര്ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.