വീണ്ടും കാട്ടുപോത്തുകൾ; മുളിയാർ പയോളത്ത് വിളകൾ നശിപ്പിച്ചു
1560991
Tuesday, May 20, 2025 1:11 AM IST
കാനത്തൂർ: മുളിയാർ പഞ്ചായത്തിലെ പയോളത്ത് കാട്ടുപോത്തുകൾ കൂട്ടത്തോടെ കാടിറങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാർദനൻ, കെ.പി. കുമാരൻ നായർ, കെ.പി. വിനോദ് കുമാർ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപകനാശം ഉണ്ടായത്.
കമുകുകളും വാഴകളുമെല്ലാം കുത്തിമറിച്ചിട്ട നിലയിലാണ്. ഒൻപത് കാട്ടുപോത്തുകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. അഞ്ചുദിവസം മുമ്പ് പകൽസമയത്ത് നാട്ടിലിറങ്ങിയ രണ്ട് കാട്ടുപോത്തുകൾ വീട്ടിയടുക്കത്തെ ഒരു വീടിന്റെ ഗേറ്റും മതിലിന്റെ ഭാഗവും മറിച്ചിട്ടിരുന്നു.