അധ്യാപക ഒഴിവ്
1561996
Saturday, May 24, 2025 1:39 AM IST
മൊഗ്രാല്‍: ജിവിഎച്ച്എസ്എസില്‍ താത്കാലിക അധ്യാപക ഒഴിവിലേക്ക് 29ന് രാവിലെ 10 മുതല്‍ 12.30 വരെ കൂടിക്കാഴ്ച്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. എച്ച്എസ്ടി മലയാളം-ഒന്ന്, എച്ച്എസ്ടി ഹിന്ദി-ഒന്ന്, എച്ച്എസ്ടി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍-ഒന്ന്, യുപിഎസ്ടി മലയാളം-മൂന്ന്. ഫോണ്‍: 9496159373.
പടന്നകടപ്പുറം: ജിഎഫ്എച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ് കൂടിക്കാഴ്ച്ച 28നു രാവിലെ 9.30 മുതലും കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ് (ജൂണിയര്‍), കൊമേഴ്സ് (ജൂണിയര്‍) പൊളിറ്റിക്കല്‍ സയന്‍സ് (ജൂണിയര്‍) കൂടിക്കാഴ്ച്ച 28ന് ഉച്ചക്ക് 1.30 മുതല്‍. താത്പര്യമാള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0467 2258100.
ആയമ്പാറ: ജിയുപിഎസില്‍ യുപിഎസ്ടി (മലയാളം)-ഒന്ന്, ജൂണിയര്‍ ഹിന്ദി ടീച്ചര്‍ (പാര്‍ട് ടൈം)-ഒന്ന് ഒഴിവുണ്ട്. കൂടിക്കാഴ്ച്ച 26നു രാവിലെ 10ന്. ഫോണ്‍: 94976 11279.
മഞ്ചേശ്വരം: ജിപിഎം ഗവ. കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പാനലില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പറും സഹിതം 26ന് ഉച്ചയ്ക്ക് 12ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 9188900214.
കയ്യൂര്‍: ഗവ. ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ (പട്ടികജാതി സമുദായത്തില്‍ നിന്നും) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 26നു രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിത കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. യോഗ്യത-സിവില്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചില്‍ ബി ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഫോണ്‍: 0467 2230980.