രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
1561495
Thursday, May 22, 2025 1:22 AM IST
ചുള്ളിക്കര: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണവും ഭീകരവിരുദ്ധ പ്രതിജ്ഞയും സൈനികരെ ആദരിക്കലും ചുള്ളിക്കര രാജീവ് ഭവനിൽ ഡിഡിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ് അനുസ്മരണ പ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം സൈനികരെ ആദരിച്ചു. എം. കുഞ്ഞമ്പു നായർ അഞ്ഞനമുക്കൂട് ഭീകരവിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുത്തു. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, എം.പി. ജോസഫ്, എം.എം സൈമൺ, ബാലകൃഷ്ണൻ ബാലൂർ, കെ.ജെ. ജയിംസ്, പി.എ. ആലി, എം.എം. തോമസ്, പി. കൃഷ്ണൻ നായർ,വി. മാധവൻ നായർ, വിനോദ് കപ്പിത്താൻ, ബാബു കദളിമറ്റം, പ്രിയ ഷാജി, സി. രേഖ, രാജീവൻ ചീരോൽ, റോയി ആശാരികുന്നേൽ, എസ്. മധുസൂദനൻ റാണിപുരം എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി 34-ാം രക്തസാക്ഷിത്വ വാർഷികാചരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ ജോസഫ്, ജോണി പള്ളത്തുകുഴി, ജോൺസൺ മുണ്ടമറ്റം, ബാബു എലിഞ്ഞിമറ്റം, അനീഷ്, ജിന്റോ മുറിഞ്ഞകല്ലേൽ, ബേബി കോണിക്കൽ എന്നിവർ നേതൃത്വം നൽകി.