മാങ്ങാണ്ടി തൊണ്ടയില്‍ കുടുങ്ങി മരിച്ചു
1561434
Wednesday, May 21, 2025 10:11 PM IST
കാസര്‍ഗോഡ്: റോഡരികില്‍ വീണുകിടന്ന മാമ്പഴം എടുത്തു കഴിക്കുന്നതിനിടെ മാങ്ങാണ്ടി തൊണ്ടയില്‍ കുടുങ്ങി ടെയ്ലര് മരിച്ചു.
മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ ശാസ്താ നഗറിലെ രാഘവന് (76) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍നിന്നു കാസര്‍ഗോട്ടെ ടെയ്ലറിംഗ് ഷോപ്പിലേക്ക് പോകവെയാണ് സംഭവം. മാങ്ങാണ്ടി തൊണ്ടയില്‍ കുടുങ്ങി റോഡരികില്‍ അവശനായി വീണുകിടക്കുന്ന രാഘവനെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: നിര്‍മല. മക്കള്‍: ഗണേഷ്, അജിത്, അവിനാഷ്, അനിത, സവിത. മരുമക്കള്‍: സൗമ്യ, മനോജ്, അജിത്.