സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു
1560993
Tuesday, May 20, 2025 1:11 AM IST
പാലാവയൽ:ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലാവയൽ സെന്റ് ജോൺസ് സിമ്മിംഗ് പൂളിൽ ആരംഭിച്ച രണ്ടാം ഘട്ട സൗജന്യ നീന്തൽ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രശാന്ത് പാറേക്കുടിയിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ തേജസ് ഷിന്റോ കാവുകാട്ട്, ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് ബിജു മാപ്പിളപമ്പിൽ, പഞ്ചായത്ത് നിർവഹണ ഓഫീസർ ജോബി, നീന്തൽ പരിശീലകൻ ബിജു മാത്തശേരിൽ എന്നിവർ പ്രസംഗിച്ചു.