വൈഎംസിഎ സഹായത ഡയാലിസിസ് പദ്ധതി ഉദ്ഘാടനവും കുടുംബസംഗമവും
1560992
Tuesday, May 20, 2025 1:11 AM IST
കാഞ്ഞിരടുക്കം: വൈഎംസിഎ ഇന്ത്യന്‍ വൈഎംസിഎയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സഹായത ഡയാലിസിസ് യോജന പദ്ധതിയും കുടുംബസംഗമവും വൈഎംസിഎ കര്‍ണാടക റീജിയണല്‍ ചെയര്മാന് ആര്.എസ്. ഷെട്ടിയാന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് ആദ്യ സഹായനിധി ഏറ്റുവാങ്ങി. ഇടവക വികാരി ഫാ. ജോബിന് പള്ളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
തോമസ് പൈനാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ് മെംബര്‍ രതീഷ് കാട്ടുമാടം, പരപ്പ വൈഎംസിഎ പ്രസിഡന്റ് ജോസ് പാലക്കുടി, യൂണി-വൈ സംസ്ഥാന വൈസ്ചെയര്‍മാന്‍ അഖില്‍ ചാക്കോ, ടോംസണ് പുത്തന്‍കാല, രാമകൃഷ്ണന് വാവടുക്കം, സജി പൂവക്കോട്ടില്‍, സണ്ണിച്ചന് ഈശോംപറമ്പില് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സിജു പാറേക്കാട്ടില്‍ (പ്രസിഡന്റ്), മാത്യു കണിപ്പള്ളില്‍ (വൈസ്പ്രസിഡന്റ്), സജി പൂവക്കോട്ടില്‍ (സെക്രട്ടറി), സണ്ണിച്ചന് ഈശോംപറമ്പില് (ജോയന്റ് സെക്രട്ടറി), ടോംസണ് പുത്തന്‍കാല (ട്രഷറര്‍).