കാറുമായി കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്
1561748
Friday, May 23, 2025 1:02 AM IST
അമ്പലത്തറ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്. ഇരിയ സ്വദേശികളായ ഓട്ടോഡ്രൈവര്‍ വേണുഗോപാല്‍ (45), യാത്രക്കാരായ ബാബു (44), സന്തോഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂവരെയും ഉടന്‍ തന്നെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റി. ഇന്നലെ രാത്രി അമ്പലത്തറ ടൗണിനു സമീപമാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.