ഇടയിലക്കാട് സ്കൂൾ ഏറ്റെടുക്കാന്‍ സർക്കാർ തീരുമാനം
1561390
Wednesday, May 21, 2025 7:01 AM IST
വലിയപറമ്പ്: ഇടയിലക്കാട് എഎൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി എം. രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു. സ്കൂൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആറുവർഷം മുമ്പ് മാനേജ്മെന്റ് കമ്മിറ്റി എംഎൽഎ മുഖേന സർക്കാരിന് അപേക്ഷ നല്‍കിയിരുന്നു. വലിയപറമ്പ് പഞ്ചായത്തും സ്കൂള്‍ പിടിഎയും വിവിധ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇടയിലക്കാട് ദ്വീപിൽ 1976 ലാണ് സ്കൂൾ സ്ഥാപിച്ചത്.