കുട വിതരണം ചെയ്തു
1561750
Friday, May 23, 2025 1:02 AM IST
രാജപുരം: ഐ ലീഡ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ധന്വന്തരി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുടകൾ പൂടംകല്ല് ചാച്ചാജി എംസിആര്‍സിയിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി പി.ഗീത, കെ. ഗോപി, വാര്‍ഡ്അംഗം ബി. അജിത്കുമാര്‍, പഞ്ചായത്ത് അസി. സെക്രട്ടറി രവീന്ദ്രന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ. കമലാക്ഷി, ഐസിഡിഎസ് സൂപ്പര്‍വൈസർ ആശാലത, പ്രിന്‍സിപ്പൽ ഡാലിയ മാത്യു, പിടിഎ പ്രസിഡന്റ് രമ്യ എന്നിവര്‍ പ്രസംഗിച്ചു.