യുഡിഎഫ് കരിദിനാചരണം നടത്തി
1561394
Wednesday, May 21, 2025 7:01 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ വാർഷികദിനത്തിൽ യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാർ കഴിഞ്ഞ നാലുവർഷക്കാലമായി കേരളത്തെ വെല്ലുവിളിച്ച് അഴിമതിയും ധൂർത്തും കൊള്ളയുമായി മുന്നോട്ട് പോകുകയാണെന്നും മോദിയുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. വി. കമ്മാരൻ, കൂക്കൾ ബാലകൃഷ്ണൻ, എൻ.എ. ഖാലിദ്, സി.വി. തമ്പാൻ, ബി.പി. പ്രദീപ് കുമാർ, പി.വി. സുരേഷ്, ഹരീഷ് പി. നായർ, സി.വി. ഭാവനൻ, എം.പി. ജാഫർ, എ. ഹമീദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, ഉമേശൻ വേളുർ, മധുസൂദനൻ ബാലൂർ, സി.കെ. റഹ്മത്തുള്ള, കെ. മുഹമ്മദ് കുഞ്ഞി, സി. ശ്യാമള, വിമല കുഞ്ഞികൃഷ്ണൻ, ഷീബ ഉമ്മർ, സി. കുഞ്ഞാമിന എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: യുഡിഎഫ് നടത്തിയ കരിദിനാചരണത്തിന്റെ തൃക്കരിപ്പൂർ നിയോജക മണ്ഡലംതല പരിപാടി ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി നിർവാഹക സമിതി അംഗം ശാന്തമ്മ ഫിലിപ്പ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എ.ജി.സി. ബഷീർ, ടി.സി.എ. റഹ്മാൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, സിഎംപി കൺട്രോൾ കമ്മീഷൻ ചെയർമാൻ വി.കെ. രവീന്ദ്രൻ, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ലത്തീഫ് നീലഗിരി, പി. അടിയോടി, എം. രജീഷ് ബാബു എന്നിവർ പ്രസംഗിച്ചു.