വനം-വന്യജീവി ബില്ല് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍: മാജൂഷ് മാത്യു
1593053
Saturday, September 20, 2025 1:04 AM IST
കാഞ്ഞങ്ങാട്:നിലവിലെ നിയമപ്രകാരം അക്രമണകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലുവാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരമുണ്ടെന്നിരിക്കെ പുതിയ ബില്ലിലെ വ്യവസ്ഥകള്‍ കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ വരുന്നതും നടപ്പില്‍ വരുത്താന്‍ കാലതാമസവും നിയമതടസങ്ങളും ഏറെയുള്ളതുമാണെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു.
കാഞ്ഞങ്ങാട് നടന്ന കര്‍ഷക കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. കഴിഞ്ഞ ഒമ്പതരവര്‍ഷം കര്‍ഷക താല്പര്യങ്ങള് സംരഷിക്കാതിരുന്ന സര്‍ക്കാര്‍ പഞ്ചായത്ത് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ നാടകവുമായി ഇറങ്ങിയിരിക്കുന്നത്. കര്‍ഷക സമൂഹം സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സോജന് കുന്നേല്‍, പി. ചന്ദ്രമോഹന്, അശോക് ഹെഗ്ഡേ, ഡോ. ടിറ്റോ ജോസഫ്, സി.വി. ബാലകൃഷ്ണന്, അനില്‍ വാഴുന്നോറടി, പി. പത്മകുമാര്‍, വേണുഗോപാലന്‍ നായര്‍ ഇടയില്ലം, ഏബ്രഹാം കാരാക്കാട്ട്, ജോണി തോലംപുഴ, ബാലകൃഷ്ണന് പിലിക്കോട്, പുരുഷോത്തമന് നായര്‍, സാബു ഏബ്രഹാം, സി.എ. ബാബു, നോബിള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.