വിദ്യാഭ്യാസ മേഖല നവീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പി. ശാരദ
1224959
Monday, September 26, 2022 10:51 PM IST
കൊല്ലം: സ്കൂൾ വിദ്യാഭ്യാസം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതായിരിക്കും ഉചിതമെന്നു ചരിത്ര പണ്ഡിതയും റിട്ട. പ്രിൻസിപ്പലുമായ പി. ശാരദ അഭിപ്രായപെട്ടു. 78, 79 ബാച്ചിലെ വെസ്റ്റ് ക്വയിലോൺ സ്കൂൾ പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ഈ തലമുറയിൽ വിദ്യാർഥികൾ പഴയകാല വിദ്യാർഥി-അധ്യാപകരുടെ മാതൃക പിന്തുടർന്നാൽ ഇന്ന് കാണുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറക്കാൻ ഒരു പരിധിവരെ സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ. എസ് വിജയൻ അഭിപ്രായപ്പെട്ടു.
കൊല്ലം പ്രവാസി ഭവനിൽ കൂടിയ യോഗത്തിൽ ആസാദ് ആശിർവാദ് അധ്യക്ഷത വഹിച്ചു. രമേശ് മരപ്പാട്ട്, ഗോപകുമാർ. എസ്.ആർ, രാജു ഇലങ്കത്ത്, ദിനേശ് കുമാർ, ഇന്ദിരാ കുഞ്ഞ്, സുശീല, ഡോ. ശിവപ്രസാദ്, യഹിയ. എസ്, തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി രക്ഷധികാരി-എൻ. എസ് വിജയൻ, പ്രസിഡന്റ്-ആസദ് ആശിർവാദ്, ജനറൽ സെക്രട്ടറി-രമേശ്. ജെ. മരപ്പാട്ട്, വൈസ് പ്രസിഡന്റ്-ഗോപകുമാർ എസ്.ആർ, സെക്രട്ടറി-സുരേഷ് കുമാർ ബി, ട്രഷറർ-ദിനേശ് കുമാർ. കെ, തുടങ്ങിയവരെയും 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.