നവരാത്രി ഉത്സവത്തിന് തുടക്കമായി
1224960
Monday, September 26, 2022 10:51 PM IST
കൊട്ടിയം: ഉമയനല്ലൂര്‍ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി ഹരിക്കുട്ടന്നമ്പൂതിരി ഭദ്രദീപംകൊളുത്തി നവരാത്രി ഉത്സവത്തിന് തുടക്കംകുറിച്ചു.
ക്ഷേത്രത്തിലെ സാധാരണ ചടങ്ങുകള്ക്കുപുറമേ എല്ലാദിവസവും രാവിലെ അഞ്ചിന് പഞ്ചാമൃതാഭിഷേകം, 5.30 ന് ഗണപതിഹോമം, 7.45 മുതല്‍ ദേവീഭാഗവതപാരായണം, രാത്രി ഏഴിന് ഭഗവതിസേവ, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. രണ്ടിന് വൈകുന്നേരം 6.45ന് പൂജവെയ്പ് ചടങ്ങുകള്‍.
മൂന്നുമുതല്‍ അഞ്ചുവരെ വിദ്യാരാജഗോപാലമന്ത്രാര്‍ച്ചന നടക്കും. അഞ്ചിന് രാവിലെ മുതല്‍തന്നെ പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭചടങ്ങുകളും നടക്കും.
ചവറ: പന്മന ആശ്രമത്തിൽ നവരാത്രി ആഘോഷ പരിപാടികൾക്ക് തുടക്കമായി.
കുളത്തൂർ സ്വയം പ്രകാശാശ്രമം ആചാര്യ പ്രഫ. ജെ ലളിത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്വാമി നിത്യ സ്വരൂപാനന്ദ, സ്വാമി സർവാത്മനന്ദ, ഡോ. ഇരിങ്ങാലക്കുട രാജീവ് എന്നിവർ പങ്കെടുത്തു.
ഒക്ടോബർ മൂന്നുവരെ ദേവീ മാഹാത്മ്യ പാരായണവും ലളിതാ സഹസ്രനാമജപവും നടക്കും. സ്വാമി സർവാത്മാനന്ദ തീർത്ഥപാദരാണ് യജ്ഞാചാര്യൻ.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കളഭ ചാർത്ത്, വിശേഷാൽ പൂജകളും, ഗണപതിഹവനം, ലളിതാ സഹസ്ര നാമാർച്ചന, ദീപാരാധന, കലശാഭിഷേകം, കുമാരി പൂജ, ത്രിമൂർത്തി പൂജ, കല്യാണി പൂജ, രോഹിണീ പൂജ, കാളികാ പൂജ, ചണ്ഡികാ പൂജ, ശാംഭവീ പൂജ, ദുർഗാ പൂജ, സുഭദ്രാ പൂജ, സരസ്വതീ പൂജ എന്നിവയും നടക്കും.
മൂന്നിന് വൈകുന്നേരം നാലിന് പൂജവയ്പ്പ്, മഹാഗണപതി ഹോമം. അഞ്ചിന് രാവിലെ ആറിന് പൂജയെടുപ്പ്. വിദ്യാരംഭം