ഏരിയ സമ്മേളനം
1225632
Wednesday, September 28, 2022 10:59 PM IST
ചവറ: ദേശീയപാത വികസനത്തിൽ നഷ്ടമാകുന്ന ഓട്ടോറിക്ഷ സ്റ്റാന്റുകൾക്ക് പകരമായി പൊതു ഇടങ്ങൾ സ്റ്റാന്റുകൾക്കായി നൽകി തൊഴിലാളികളെ സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ സിഐടിയു ചവറ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇ കാസിം നഗറിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് തുളസീധരൻ അധ്യക്ഷനായി. അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി സി പിള്ള, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം വി പ്രസാദ്, സിഐടിയു ഏരിയ സെക്രട്ടറി എസ് ശശിവർണൻ, ഏരിയ പ്രസിഡന്റ് ആർ.സുരേന്ദ്രൻ പിള്ള, മഹേന്ദ്രൻ, സുനിൽ വിശ്വനാഥ്, മുജീബ് കൊട്ടുകാട്, ബിജു, വിശാഖ് ,എസ് സജു, ലാലു മണി എന്നിവർ പ്രസംഗിച്ചു .
ഭാരവാഹികളായി തുളസീധരൻ -പ്രസിഡന്റ്, സുനിൽ വിശ്വനാഥൻ, ജമീസ്-വൈസ് പ്രസിഡന്റുമാർ, എസ് സജു -സെക്രട്ടറി, വി അനിൽ, മുജീബ് കൊട്ടുകാട്-ജോയിന്റ് സെക്രട്ടറിമാർ, മഹേന്ദ്രൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.