ഇൻസുലേറ്റഡ് വാൻ മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
1226358
Friday, September 30, 2022 11:14 PM IST
ചവറ: ടൈറ്റാനിയം-ശാസ്താംകോട്ട സംസ്ഥാന പാതയിൽ ഇൻസുലേറ്റഡ് വാൻ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 9.30ന് ചവറ പുത്തൻചന്തയ്ക്ക് സമീപം സാധനവുമായി വന്ന വാൻ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. തിരുവനന്തപുരം കരമന സ്വദേശിയായ ഡ്രൈവർ രക്ഷപ്പെട്ടു. റോഡിന് കുറുകെ വാൻ മറിഞ്ഞതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞ് ചവറ ഫയർഫോയ്സ്, ചവറ പോലീസ് സംഭവ സ്ഥലത്തെത്തി. തുടർന്ന് സ്വകാര്യ ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.