ഓപ്പൺ ഹൗസ് പ്രോഗ്രാം നടത്തി
Monday, October 3, 2022 11:04 PM IST
ചാ​ത്ത​ന്നൂ​ർ: ​ചൈ​ൽ​ഡ് ലൈ​ൻ, കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സം​വി​ധാ​ന​ങ്ങ​ളാ​യ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഐ​സി​ഡി​എ​സ്, പോ​ലീ​സ് ,എ​ക്സൈ​സ്, കു​ടും​ബ​ശ്രീ, സ്കൂ​ൾ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര കൂ​ട്ടാ​യ്മ​യാ​യ ഓ​പ്പ​ൺ​ഹൗ​സ് പ്രോ​ഗ്രാം -2022 ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു.
കോ​ളേ​ജ് വാ​ർ​ഡി​ലെ കോ​മ​ൺ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ലാ​ണ് ഓ​പ്പ​ൺ ഹൗ​സ് ന​ട​ത്തി​യ​ത്. കോ​ളേ​ജ് വാ​ർ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി​നി​ത ​ദി​പു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​നി​ൽ വെ​ള്ളി​മ​ൺ, അ​ശ്വ​തി, അ​ല​ൻ എം, ​സിഡി​പിഒ ​ര​ജ്ഞി​നി , ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​കൃ​ഷ്ണ​കു​മാ​ർ, ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ദീ​പ, അങ്കണവാടി ടീ​ച്ച​ർ​മാ​ർ , ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, എ​ഡി​എ​സ് സെ​ക്ര​ട്ട​റി സ​ജി​ത തു​ട​ങ്ങി​യ​വ​രും നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.
കോ​ള​നി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി നി​ർ​ത്ത​ണ​മെ​ന്നും കു​ട്ടി​ക​ൾ​ക്കാവ​ശ്യ​മാ​യ ക​ലാ​കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ഉ​ണ്ടാ​യി.