കഥകളി സംഗീതത്തിൽ ദിവാലക്ഷ്മി അഭിമാനതാരമായി
1244866
Thursday, December 1, 2022 10:51 PM IST
അഞ്ചൽ: ഹയർ സെക്കൻഡറി വിഭാഗം കഥകളിസംഗീതത്തിൽ പ്ലസ് വൺ വിദ്യാർഥിനി ദിവാലക്ഷ്മി അഭിമാനതാരമായി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ദിവാലക്ഷ്മിയെ പരിശീലിപ്പിക്കുന്നത് കലാമണ്ഡലം സജീവാണ്. നാലുവർഷമായി കഥകളിസംഗീതം പഠിയ്ക്കുന്നുണ്ട്. അധ്യാപകനായ ദാസൻ പിതാവും ബാങ്ക് ജീവനക്കാരിയായ വിനീത മാതാവുമാണ്.
കേരളനടനത്തിൽ താരമായി
അദ്വൈത് കൃഷ്ണ
അഞ്ചൽ : ഹൈസ്കൂൾ വിഭാഗം കേരളനടനത്തിൽ മികച്ച താരമായി അദ്വൈത് കൃഷ്ണ. കരുനാഗപ്പള്ളി ജോൺ ഓഫ് കെന്നഡി മെമോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഈ കലാകാരൻ. നൃത്തരംഗത്ത് മികച്ച വാഗ്ദാനമായി അദ്വൈത് വളരുന്നത് നല്ല പ്രോത്സാഹനം കൊണ്ടാണ്.
സ്കൂൾ അധ്യാപകരും ബിസിനസുകാരനായ പിതാവ് ഹരിയും അധ്യാപികയായ മാതാവ് അശ്വതിയും മികച്ച പ്രോത്സാഹനവുമായി ഒപ്പമുണ്ട്.