ത​ടി​ക്കാ​ട് അ​ഷ​റ​ഫ് കൊ​ല​ക്കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ല്‍
Friday, December 9, 2022 11:09 PM IST
അ​ഞ്ച​ല്‍ : സി​പി​എം നേ​താ​വാ​യി​രു​ന്ന ത​ടി​ക്കാ​ട് അ​ഷ​റ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​രാ​ള്‍​ക്കൂ​ടി പി​ടി​യി​ല്‍. ത​ടി​ക്കാ​ട് സ്വ​ദേ​ശി സൈ​നു​ദീ​ന്‍ (42) ആ​ണ് അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
2002 ജൂ​ലൈ 18നാ​ണ് സി​പി​എം പു​ന​ലൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ അ​ഷ​റ​ഫി​നെ എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. കേ​സി​ല്‍ അ​ന്ന് അ​റ​സ്റ്റി​ലാ​യ സൈ​നു​ദീ​ന്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് 2009 ല്‍ ​ജി​ല്ല അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി സൈ​നു​ദീ​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
അ​ടു​ത്തി​ടെ​യാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ അ​ഞ്ച​ല്‍ പോ​ലീ​സ് നെ​ടു​മ​ങ്ങാ​ട് അ​രു​വി​ക്ക​ര അ​ഴി​ക്കോ​ട് നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​മാ​യി പേ​ര് അ​ട​ക്കം മാ​റ്റി ഇ​വി​ടെ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന പ്ര​തി സ​ഫ ഫു​ട്​വെ​യ​ര്‍ സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. നി​സാം എ​ന്ന പേ​രി​ലാ​ണ് സൈ​നു​ദീ​ന്‍ ഇ​വി​ടെ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​കാ​ര്‍​ഡ് പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യു​ടെ പേ​രി​ല്‍ ഉ​ള്ള​താ​യി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നോ​ടു​വി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കുന്നേരത്തോടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി ​വി​നോ​ദി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജെ ഗോ​പ​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, ബി​നു വ​ര്‍​ഗീ​സ്‌, അ​നി​ല്‍ ചെ​റി​യാ​ന്‍, സ​ന്തോ​ഷ്‌ ചെ​ട്ടി​യാ​ര്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കേ​സി​ല്‍ 18 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി സ​മീ​ര്‍ ഖാ​ന്‍ എ​ന്ന​യാ​ളെ ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.